എന്നോട് -
ചോദിക്കാതെയാണ്
നീ എന്റെ നെഞ്ചില്‍ കൂട് കൂട്ടിയത്.
വൃത്തിയും വെടിപ്പുമില്ലാത്ത കൂട്-
വൃത്തിയാക്കി-
ഇറങ്ങിപ്പോകാന്‍
ഇനി നിനക്ക് അവകാശമില്ല.
അവകാശ സമരങ്ങളിള്‍
ഇനി ഞാനും നില്‍ക്കും
തളരുന്നതുവരെയല്ല
ജയിക്കും വരെ....
.
ABOUT THE AUTHOR..........................................................................................................
രാധാകൃഷ്ണന്‍ ഒള്ളൂര്‍
കോഴിക്കോട് കൊയിലാണ്ടി ഒള്ളൂര്‍ സ്വദേശി.
പത്രപ്രവര്‍ത്തകന്‍.
കവിതകളും ലേഖനങ്ങളും ഫീച്ചറുകളും എഴുതുന്നു.
കവിപ്പുര ബുക്‌സ് മാനേജിങ് എഡിറ്റര്‍. കാവ്യ രചനക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജലം കൊത്തിപ്പറക്കുന്ന ആകാശം, പിന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ (കവിതകള്‍) എന്നിവ പുതിയ പുസ്തകങ്ങള്‍.

No comments:
Post a Comment