മുലയൂട്ടാനും പഠിക്കണോ? / മുലയൂട്ടുന്ന അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത്


കുട്ടികളെ മുലയൂട്ടാന്‍ പഠിക്കണോ? പല അമ്മമാര്‍ക്കും അറിഞ്ഞുകൂടെന്നതാണ് ശരി. മുലപ്പാലില്ലെന്നാണ് പല അമ്മമാരുടെയും പരാതി. എന്നാല്‍ മുലപ്പാലില്ലാഞ്ഞിട്ടാവില്ല, കൊടുക്കാന്‍ അറിയാഞ്ഞിട്ടാവും ഈ പരാതി. തന്റെ കുഞ്ഞിന് കുടിക്കാനുള്ള പാല് അമ്മയുടെ മുലയിലുണ്ടാവും. ചിലപ്പോര്‍ അത് കൂടിയോ കുറഞ്ഞോ ഇരിക്കുമെന്നുമാത്രം. 

.ജോലിത്തിരക്കില്‍ യാന്ത്രികമായി കുഞ്ഞിനെ മുലയൂട്ടരുത്. മാനസികമായ പ്രക്രിയകൂടിയാണ് മുലയൂട്ടല്‍. 
.സ്‌നേഹത്തോടെയും വാല്‍സല്യത്തോടെയുമാണ് മുലയൂട്ടേണ്ടത്. 
.സുഖമായി ചെരിഞ്ഞ് കിടന്നോ ചാരി ഇരുന്നോവേണം കുഞ്ഞിനെ മുലയൂട്ടാന്‍. 
.സ്തനം തുടച്ചോ കഴുകിയോ വൃത്തിയാക്കിവേണം മുലയൂട്ടാന്‍. 
.കൈയിലെടുത്ത് പിടിച്ച് കുഞ്ഞിന്റെ വായില്‍ മുലത്തടം മുഴുവനായി നല്‍കണം. 
.കുഞ്ഞ് പാല്‍ കുടിക്കുത്തോറും മുലയില്‍ പാല് നിറഞ്ഞുകൊണ്ടിരിക്കും. 
.രണ്ട് സ്തനവും മാറിമാറി മുലയൂട്ടണം. 
.മുലയൂട്ടുമ്പോര്‍ പാലിനൊപ്പം കുറച്ചുവായുകൂടി കുഞ്ഞിന്റെ ഉള്ളിലെത്തും. അതിനാല്‍ വയറു കമ്പിക്കാനും പാലു തികട്ടാനും കരച്ചിലിനും സാധ്യതയുണ്ട്. മുലയൂട്ടി കഴിഞ്ഞാല്‍ കുഞ്ഞിനെ തോളിലോ മെത്തയിലോ കമഴ്ത്തികിടക്കി പുറത്ത് പതുക്കെ തട്ടി വായു പുറത്ത് കളയണം.
.പാല്‍കുടി ശരിയാകാതെ വരുമ്പോള്‍ പാല്‌കെട്ടികിടന്ന് സ്തനത്തില്‍ നീര്‍കെട്ടുണ്ടാകാം. ഇത്തരം അവസരങ്ങളില്‍ കുഞ്ഞിനെ തുടരെ തുടരെ മുലയൂട്ടുകയാണ് വേണ്ടത്. കുഞ്ഞ് കുടിച്ചശേഷവും അധികമുള്ള പാല്‍ കറന്നെടുക്കണം. 
.മുലയൂട്ടല്‍ കാലത്ത് അമ്മക്കുണ്ടാവുന്ന രോഗങ്ങള്‍ കുട്ടികളെയും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 
.അമ്മ കഴിക്കുന്ന എന്തും മുലപ്പാലിലൂടെ കുഞ്ഞിലേക്കും ഇറങ്ങിവരും. 
.മദ്യം, മയക്കുമരുന്ന്, ഉറക്കഗുളികകള്‍, കട്ടിയായ ആന്റിബയോട്ടിക്കുകള്‍ മുതലയവ മുലയൂട്ടുന്ന അമ്മമാര്‍ ഉപയോഗിക്കരുത്. 
.ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. 
.ശക്തിയേറിയ പ്രസവരക്ഷാ ഔഷധങ്ങള്‍ സേവിക്കുന്ന അമ്മമാരുടെ പാല്‍കുടിക്കുന്ന കുട്ടികള്‍ക്ക് വയറ്റിളക്കവും വയറുകമ്പിക്കലും വയറുവേദനയും വരാം.  
.മുലക്കണ്ണ് വരഞ്ഞുപൊട്ടി അമ്മക്ക് വിഷമതകളുണ്ടാകാം. അപ്പോള്‍ മുലത്തടത്തില്‍ കൊളസ്‌റ്റോമോ മുലപ്പാലോ തേച്ച് പിടിപ്പിച്ച് മുലയൂട്ടുന്നത് നല്ലതാണ്. 
.മുലയൂട്ടുന്ന അമ്മമാര്‍ക്ക് 500 കലോറിയെങ്കിലും അധികം ആവശ്യമായിവരുന്നുണ്ട്. 
.ഇരുമ്പും കാല്‍സ്യവും പ്രോട്ടീനും അടങ്ങിയ പോഷകാഹാരം ആവശ്യമാണ്. 
.മത്സ്യവും പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. 


10 tips for breastfeeding success



No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.