2014 ലെ മലയാള സിനിമാ ഗാനങ്ങള്‍ സമ്പൂര്‍ണ്ണം

2014 ലെ മലയാള സിനിമാ ഗാനങ്ങള്‍ സമ്പൂര്‍ണ്ണമായി ഒരു വെബ്‌സൈറ്റില്‍. എംത്രീഡിബി സൈറ്റിലാണ് ഒരു വര്‍ഷമിറങ്ങിയ മുഴുവന്‍ മലയാള സിനിമയിലെയും ഗാനങ്ങളുടെ വരികള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഒപ്പം സിനിമയെക്കുറിച്ചുള്ള വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്.


2014 ല്‍ കേരളത്തില്‍ റിലീസ് ചെയ്തത് 152 ചിത്രങ്ങളാണ്. 13 ഡബ്ബിങ്ങ് ചിത്രങ്ങള്‍ വേറേയും. ഈ ചിത്രങ്ങളിലെ ആകെ 440ഓളം ഗാനങ്ങളുണ്ട്. അതില്‍ 438 ഉം എംത്രീഡിബി എന്ന സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നു.“നീലക്കുറിഞ്ഞിയാണ് ഗാനങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. സിനിമയുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതുപോലെയല്ല ഒരു ഗാനം കേട്ട് അതിന്റെ വരികള്‍ എഴുതിയെടുത്ത് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടു തന്നെ ശ്ലാഘനീയമാണ് ഈ സംരംഭം. ഇതിലെ 90% നുമുകളില്‍ ലിറിക്‌സുകളും കേട്ട് തയ്യാറാക്കിയതാണ്. 



'തീരെ മനസിലാകാത്തവയും ഓഡിയോ കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും മാത്രമേ ചേര്‍ക്കാന്‍ സാധിക്കാത്തവയായി കാണുകയുള്ളൂ.' എന്ന് നീലക്കുറിഞ്ഞി പറയുന്നു. 

പാട്ടിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരികളും വിവരങ്ങളും യൂറ്റൂബ് വീഡിയോ ലിങ്കും കാണുന്നവിധമാണ് സൈറ്റില്‍ നല്‍കിയിട്ടുള്ളത്. ചിത്രം, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍ എന്നിവരുടെ വിവരങ്ങളും ഗാനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.


എംത്രീഡിബി സൈറ്റിലേക്ക് ഇതുവഴി പോകാം.

2014 ലെ മലയാള സിനിമാ ഗാനങ്ങൾ സമ്പൂർണ്ണം





creative

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.