ഫാത്തിമ അന്‍ഷി: അകക്കണ്ണിലെ ഈ സംഗീത വിസ്മയത്തിന് കാക്കത്തൊള്ളായിരം ലൈക്ക്


.ഷഹബാസ് വെള്ളില


വംബര്‍ പതിനഞ്ചിലെ ഒരു സായാഹ്നം. തിരുവനന്തപുരത്തെ പ്രശസ്തമായ  മസ്‌ക്കറ്റ് ഹോട്ടല്‍. മന്ത്രിമാരും സംഗീതപ്രമുഖരും സിനിമ പ്രവര്‍ത്തകരുമെല്ലാം തിങ്ങി നറഞ്ഞ സദസ്സ്. അറ്റ്‌വണ്‍സ് എന്ന എയ്ഡ്‌സ് ബോധവല്‍ക്കരണം പ്രമേയമാക്കിയുള്ള സിനിമയുടെ ഓഡിയോ റിലീസാണ് ചടങ്ങ്. ഇരു കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത ഒരു കൊച്ചു മിടുക്കി അസാമാന്യ വൈഭവത്തോടെ കീബോര്‍ഡ് വായിക്കുന്നു. ഫാത്തിമ അന്‍ഷി.

ആദ്യം 'തുമ്പിവാ തുമ്പക്കുടത്തില്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം....' സദസ്യരെല്ലാം അത്ഭുതപ്പെട്ട് നില്‍ക്കുന്നതിനിടെ അടുത്തപ്പാട്ട് 'കാതല്‍ റോജാവെ...' പാട്ട് തീര്‍ന്നതും പ്രശസ്ത ഗായകന്‍ നജീം ഹര്‍ഷാദ് ഓടിച്ചെന്ന്  കുട്ടിയെ എടുത്തുയര്‍ത്തി ഉമ്മവെക്കുന്നു. 


ആശ്ചര്യത്തോടെ കുട്ടിയെ കുറിച്ച് തിരക്കിയപ്പോഴാണ് കൂടുതല്‍ അത്ഭുതപ്പെട്ടത്.  ഇതേ സിനിമയിലെ പിന്നണി ഗായികയാണീ കൊച്ചുമിടുക്കി.  'നിലാവായ് കുന്നിന്‍ നെറുകയില്‍ വീണ്ടും തെളിയുമ്പോള്‍.. കിനാവിന്‍ മലരിന്‍ ഗന്ധം മധുരം നുകരുന്നു..' എന്ന വരികള്‍ക്ക് അരുണ്‍ ഗോപന്റെ കൂടെ ശബ്ദം നല്‍കിയ കൊച്ചുമിടുക്കിയാണിവള്‍.  




മങ്കട പള്ളിപ്പുറം വള്ളിക്കാപ്പറ്റ കേരള അന്ധ വിദ്യലയത്തിലെ മൂന്നാം ക്ലാസുകാരിയായ ഇവള്‍ കീബോര്‍ഡ് പ്ലേയിലും സംഗീതത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. മഞ്ചേരിയിലെ ഒരു ടെക്സ്റ്റയില്‍സിലെ പരസ്യത്തില്‍ പാടിയതാണ് ഫാത്തിമ അന്‍ഷിക്ക് വഴിത്തിരിവായത്. പരസ്യ ഗാനത്തിലെ പാട്ട് കേട്ടാണ് സിനിമയിലേക്ക് ക്ഷണം വരുന്നത്.


No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.