ലെറ്റ്‌സ് ക്രിസ്ത്മസ് - ഇറ്റ് ടൈം ടു ബല്ലേ ബല്ലേ.. എന്ന് തുടങ്ങുന്ന ഗാനം അവതരണം കൊണ്ടും ചിത്രീകരത്തിലെ വ്യതിരിക്തത കൊണ്ടും ശ്രദ്ധേയമാണ്. ജോയ്‌സ് സാമുവലിന്റെ വരികള്‍ക്ക് ലിജോ ജോണ്‍സണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ലളിതവും സുന്ദരവുമായ സംഗീതം ക്രിസ്തുമസ് ആഘോഷത്തിന്റെ ആഹ്ലാദം പരത്തുന്നതും സ്‌നേഹത്തിന്റെ സന്ദേശം പ്രകടിപ്പിക്കുന്നതുമാണ്.
കഥയും തിരക്കഥയും ക്യാമറയും സംവിധാനവും ജോര്‍ജ് വില്യന്‍ ജോസഫ് ആണ്.
ദരിദ്രരും പാവപ്പെട്ടവരുമായ ജനവിഭാഗത്തോടൊപ്പം ക്രിസ്മസ് സന്തോഷം പങ്കുവെക്കാം എന്നാണ് ഗാനത്തിന്റെ സന്ദേശം. ക്രിസ്മസ് സമ്മാനത്തിന്റെ സന്തോഷം ചിത്രീകരണത്തില്‍ ദര്‍ശിക്കാം. ഈ ക്രിസ്മസ് കാലത്തെ ഏറ്റവും നല്ല സമ്മാനമാണ് ഈ ഗാനവും അതു നല്‍കുന്ന സന്ദേശവും.
പ്രബഞ്ച് മീഡിയയുടെ എന്റെ ദൈവം ചാനലില്‍ അര്‍ട്‌സാറ്റ് പ്രൊഡക്ഷന്‍ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അജേഷ് ജോയ് ആണ് നിര്‍മാണം
ഗാനം ഇതിനകം തന്നെ യൂടൂബില്‍ പതിനായിരങ്ങള്‍ കേട്ടുകഴിഞ്ഞു.

No comments:
Post a Comment