'ആശ vs ആയിശ' : ചുംബന സമരം പ്രമേയമാക്കി ഒരു കാമ്പസ് സിനിമ



ചുംബന സമരത്തിന്റെ രാഷ്ട്രീയം വിഷയമാക്കി ഒരു കാമ്പസ് സിനിമ.  മലപ്പുറം  അത്താണിക്കല്‍ എം.ഐ.സി  ആട്‌സ് ആന്റ് സയന്‍സ് കോളജിലെ ജേണലിസം വിദ്യാര്‍ഥികളാണ് 'ആശ vs ആയിശ' എന്ന് പേരിട്ടിരിക്കുന്ന നാലുമിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
'ആശ vs ആയിശ' എന്ന ഹ്രസ്വ ചിത്രത്തില്‍ നിന്ന്‌

ബീച്ചില്‍ സംസാരിച്ച് നില്‍ക്കുന്ന യുവതിയേയും യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്യുന്നതും നിരപരാധികളായ അവരെ കുറ്റവാളികളാക്കുകയും ചെയ്യുന്നതാണ് കഥാതന്തു. 
മറൈന്‍ ഡ്രൈവില്‍ നടന്ന 'കിസ്സ് ഓഫ് ലൗ' വില്‍ അറസ്റ്റിലായ ദമ്പതികളെ രണ്ട് മതങ്ങളുടെ വക്താക്കളായി ചിത്രീകരിച്ച മാധ്യമ വര്‍ഗീയ ചിന്താഗതിയായണ് ചിത്രം വിമര്‍ശിക്കുന്നത്. 

ചിത്രത്തിന്റെ ശില്‍പികള്‍

എം.ഐ.സി മീഡീയ ഹബ്ബിന്റെ ബാനറില്‍ കെ.പി അനീസ് നിര്‍മിച്ച ചിത്രം മുബാരിസ് മച്ചിങ്ങലാണ് സംവിധാനം ചെയ്തിരിക്കുന്നത്.  വി.കെ ഷബീബാണ് ക്യാമറ. അഭിജിത്ത് എടയത്ത് ചിത്രസംയോജനവും ഷമേജ് ശ്രീധര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു. 

കോളജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.



.


Print Friendly and PDF

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.