EXCLUSIVE
സഖാവ് കുഞ്ഞാലിയെ കൊലപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. പാര്‍ട്ടിയിലെ ഉന്നതരായ രണ്ട് നേതാക്കള്‍ക്ക് അടക്കം ഈ വധഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നാണ് കുഞ്ഞാലിയുടെ സമകാലികനും ദീര്‍ഘകാലം നിലമ്പൂരില്‍ പാര്‍ട്ടിയുടെ അമരക്കാരനുമായിരുന്ന സഖാവ് രാജന്‍ വെളിപ്പെടുത്തുന്നത്. ദീര്‍ഘകാലം പാര്‍ട്ടിയുടെ നിലമ്പൂര്‍ ഏരിയാകമ്മിറ്റി അംഗവും ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സഖാവ് രാജന്റെ വെളിപ്പെടുത്തലുകള്‍ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ പുതിയ വെളിപ്പെടുത്തല്‍ കാരണമാവും.
ഗൂഢാലോചനയില്‍ പങ്കുണ്ടായിരുന്ന ഒരു നേതാവ് ഇപ്പോഴും പാര്‍ട്ടിയില്‍ ഉന്നത നേതാവാണ്. മുന്‍ മന്ത്രിയും എം.പിയുമായിരുന്ന ഇദ്ദേഹത്തിനും മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന നേതാവിനും കുഞ്ഞാലിയോട് പകയുണ്ടായിരുന്നുവെന്നും കുഞ്ഞാലി ഇവരെ പലപ്പോഴും ശാസിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഇതേക്കുറിച്ച് പാര്‍ട്ടിയോഗങ്ങളില്‍ കുഞ്ഞാലി തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കുഞ്ഞാലിയുടെ ഘാതകനെന്ന് പാര്‍ട്ടി തന്നെ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് നേതാവിനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കുന്നതിലും പാര്‍ട്ടിതലത്തില്‍ ഒട്ടേറെ ഇടപെടലുകളുണ്ടായതായി ഇദ്ദേഹം പറയുന്നു. ഉന്നത ഇടപെടലിനെത്തുടര്‍ന്ന് എഴുതിവെച്ച വിധി ജഡ്ജി മാറ്റി എഴുതുകയായിരുന്നുവെന്നും അതിന് പ്രത്യുപകാരമായി സെഷന്‍സ് ജഡ്ജിയായിരുന്നയാള്‍ക്ക് ഹൈക്കോടതിയിലേക്ക് പ്രമോഷന്‍ നല്‍കിയതായും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
![]() |
| Sagav Kunjali |
കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇദ്ദേഹം പങ്കുവെക്കുന്നത്. സി പി എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തുകയും പതിറ്റാണ്ടുകളായി പലരും പല തവണ ഉന്നയിക്കുകയും ചെയ്ത ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് സഖാവ് രാജന്റെ വെളിപ്പെടുത്തലുകള്‍.
![]() |
| Sagav Rajan |
നാലരപതിറ്റാണ്ടു മുമ്പ് അജ്ഞാത ശക്തികളുടെ വെടിയേറ്റാണ് കുഞ്ഞാലി മരിക്കുന്നത്. കിഴക്കന്‍ ഏറനാടിന്റെ സമരനായകനും നിലമ്പൂരിന്റെ പ്രഥമ എം എല്‍ എയുമായിരുന്നു കുഞ്ഞാലി.
1969 ജൂലൈ 26ന് നിലമ്പൂരിനടുത്തുള്ള ചുള്ളിയോട്ടിലെ ഒരു എസ്‌റ്റേറ്റിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനിടെ അന്ന് രാത്രി പത്തരമണിയോടെയായിരുന്നു സഖാവ് കുഞ്ഞാലിക്ക് വെടിയേല്‍ക്കുന്നത്. അന്നത്തെ ഡി സി സി സെക്രട്ടറിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവരായിരുന്നു കേസിലെ പ്രതികള്‍. ആര്യാടന്‍ മുഹമ്മദിനെതിരെ തെളിവില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ കേസില്‍ വെറുതെവിടുകയായിരുന്നു.
.




സഃ കുഞ്ഞാലി അടക്കമുള്ള ധീര സഖാക്കളുടെ പ്രവര്‍ത്തന ഫലമായി മലപ്പുറം ജില്ലയില്‍ ആഴത്തില്‍ വേരോട്ടം ഉണ്ടായിട്ടുള്ള സി പി ഐ എമ്മിനെ തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ പര്‍ട്ടി എതിരാളികള്‍ ഗവേഷണം നടത്തി പടച്ചു വിടുന്ന തോന്നിവാസങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനുള്ള പാര്‍ട്ടി ബോധം കുഞ്ഞാലിയുടെ അനുയായികള്‍ക്കുണ്ടെന്ന് ഇവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും....ഒരു നുണപ്രചരണത്തിന്നും അസംബന്ധ നാടകങള്‍ക്കും ഈ പ്രസ്ഥാനത്തെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലായെന്ന് ബോധ്യം ഉണ്ടായിട്ടും പിന്നെയും പിന്നേയും നടത്തുന്ന ശ്രമങള്‍ വൃഥാവിലാണെന്ന് മനസ്സിലാക്കുക.....കുഞ്ഞാലിയുടെ ജ്വലിക്കുന്ന സ്മരണകള്‍ പോരാട്ട വീര്യം എന്നും എന്നും സഖാക്കള്‍ക്ക് ആവേശം നല്‍കുന്നതാണു....
ReplyDelete