ചക്ക കട്‌ലറ്റ്


ക്ക കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാനാവും. ചെലവു കുറഞ്ഞതും രുചികരവും ആരോഗ്യപ്രദവുമാണ് ചക്ക വിഭവങ്ങള്‍. പഴയ തലമുറയുടെ ആരോഗ്യ രഹസ്യങ്ങളിലൊന്ന് ചക്ക അവരുടെ പ്രധാന ആഹാരമായിരുന്നു എന്നതു കൂടിയാണ്. പട്ടിണിക്കാലത്തെ പ്രധാന ഭക്ഷണമായിരുന്നല്ലോ ചക്ക. ചക്കയുടെ ഗുണഫലങ്ങള്‍ തിരിച്ചറിയാത്തതുകൊണ്ടാവാം കേരളീയര്‍ ഈ ഫലത്തെ അവഗണിക്കുന്നത്. അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിഅയക്കാന്‍ റോഡുവക്കുകളില്‍ കൂട്ടിയിട്ട ചക്കകള്‍ നാട്ടുമ്പുറകളിലെ പതിവുകാഴ്ചയാണ്.

നമുക്ക് കാര്യത്തിലേക്ക് വരാം. ചക്ക കട്‌ലറ്റ് ഉണ്ടാക്കുന്ന കാര്യമാണ് പറയുന്നത്.


ആവശ്യമായ സാധനങ്ങള്‍

ചക്കച്ചുള അരിഞ്ഞത്-2 കപ്പ്
ഉള്ളി, ഇഞ്ചി, പച്ചമുളക്, മല്ലിയില (അരിഞ്ഞത്)-1/2 കപ്പ് വീതം
കോണ്‍ഫ്‌ളോര്‍- 1/2 കപ്പ്
രണ്ട് മുട്ടയുടെ വെള്ള പതപ്പിച്ചത്
വറുത്ത റവ-1/2 കപ്പ്
മഞ്ഞള്‍, മുളകുപൊടി, കുരുമുളക് പൊടി- 1/2 സ്പൂണ്‍ വീതം
എണ്ണ, ഉപ്പ്, വെള്ളം - ആവശ്യത്തിന്


തയ്യാറാക്കുന്നവിധം

ചക്കച്ചുള അല്പം കുടഞ്ഞ് മഞ്ഞള്‍, മുളക്, കുരുമുളക് പൊടികളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. വേവിച്ചെടുത്ത ശേഷം ഇത് അരച്ചെടുക്കണം. മിക്‌സിയില്‍ അടിച്ചെടുത്താല്‍ മതി.  അരച്ചെടുത്ത 'ചക്കമാവില്‍' ഉള്ളി, ഇഞ്ചി, മുളക്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കുക. കോണ്‍ഫ്‌ളോറും ഉപ്പും വെള്ളവും കൂടി കലക്കിയിട്ട്, ഓരോ ഉരുളയും കോണ്‍ഫ്‌ളോറിലും മുട്ടയിലും മുക്കി റവയിലോ ബ്രഡ്/റസ്‌ക് പൊടിയിലോ ഇരുവശവും അമര്‍ത്തിയെടുക്കുക. തിളച്ച എണ്ണയില്‍ മൂപ്പിച്ചെടുത്താല്‍ ചക്ക കട്‌ലറ്റ് റെഡി.
എങ്ങനെയുണ്ട്, നല്ല രുചിയില്ലേ...

.




No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.