.ശിഹാബ് പറാട്ടി
മാനത്തുനില്‍ക്കുന്ന പൊന്നമ്മാവാ - നീ
എന്‍, ചാരത്തുവന്നൂ ഇരിക്കാമോ.....?
ചാരത്തുവന്നു കഴിഞ്ഞാല് ഞാന്‍
ചാളവറുത്തു ചോറുതരാം
പച്ചടി കിച്ചടി വേറെ തരാം
പപ്പടോം പായസോം കൂടെത്തരാം
ഊണ് കഴിച്ച് കഴിഞ്ഞാല്
തളിര്‍ വെറ്റിലകൂട്ടി മുറുക്കാന്‍ തരാം
മുറുക്കു കഴിഞ്ഞൂറങ്ങീടാന്‍
പൂമെത്ത ഒരെണ്ണം വിരിച്ചു തരാം
കാലത്തെണീറ്റു കഴിഞ്ഞാലുടന്‍
എണ്ണ പുരട്ടി കുളിച്ചീടാം
പുടവയെടുത്തു കഴിഞ്ഞാല്
നാടുകള്‍ ചുറ്റിക്കറങ്ങീടാം
പകലു കറുത്തു കഴിഞ്ഞാല്
മാമന് മാനത്തുപോയി ചിരിച്ചീടാം
മാനത്തുനില്‍ക്കുന്ന പൊന്നമ്മാവാ
എന്‍ ചാരഞ്ഞുവന്നൂ ഇരിക്കാമോ....?
ചാരത്തുവന്നു കഴിഞ്ഞാല് ഞാന്‍
ചാള വറുത്തു ചോറുതരാം
.
.
ABOUT THE AUTHOR...........................................................................................................................
ശിഹാബ് പറാട്ടി
മലപ്പുറം ജില്ലയിലെ കാളികാവ് അമ്പലക്കടവ് സ്വദേശി.
ഒറ്റവരിക്കഥയിലൂടെ ശ്രദ്ധേയന്‍. രണ്ടിഞ്ഞ് നീളവും ഒരിഞ്ഞ് വീതിയുമുള്ള കനല്‍ ആണ് പറാട്ടിയുടെ ആദ്യപുസ്തകം. 'ഒരു മിനുട്ട്, ഞാനെന്റെ മൊബൈലെടുത്തില്ല' (ഒറ്റവരിക്കഥകള്‍), മധുരനെല്ലിക്ക (കുട്ടികള്‍ക്കുള്ള കവിതകള്‍) എന്നിവയാണ് മറ്റു പുസ്തകങ്ങള്‍.
പരിസ്ഥിതി പ്രവര്‍ത്തകനാണ്. പുസ്തകം വിറ്റുകിട്ടുന്ന പണം വൃക്ഷത്തൈകള്‍ നടുന്നതിന് ഉപയോഗിക്കുന്നു. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ശിഹാബ് ഓട്ടോ ഗുഡ്‌സ് ഡ്രൈവറാണ്. റോഡുവക്കിലും മറ്റും വൃക്ഷത്തൈകള്‍ നട്ട് പരിപാലിച്ച് വളര്‍ത്തുന്നതാണ് ഹോബി.
ഫോണ്‍: 9961209677


No comments:
Post a Comment