അങ്ങനെ ഒബാമയും കാര്യം പറഞ്ഞു.
ഇന്ത്യയെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചീന്തിയെടുത്താല്‍ അതിനു ദീര്‍ഘകാല ഭാവിയില്ലെന്ന്.
ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിലെ അവസാന പരിപാടിയായ ന്യൂഡല്‍ഹി സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ മുഖാമുഖത്തില്‍ ഒബാമ സംസാരിച്ചത് മോഡിക്കുള്ള മറുപടിയാണോ. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ പിച്ചിച്ചീന്താനുള്ള ശ്രമമാണ് മോഡി നടത്തുന്നതെന്നും അങ്ങനെയെങ്കില്‍ ഈ ഭരണത്തിന് ദീര്‍ഘകാല ഭാവിയില്ലെന്നുമാണോ മോഡി പറയാതെ പറഞ്ഞിരിക്കുന്നത്.
'ഓരോ വ്യക്തിക്കും തന്റെ വിശ്വാസം ഒരു ഭയവും വിവേചനവും കൂടാതെ മുറുകെപ്പിടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും വിശ്വസിക്കുന്ന മതം ആചരിക്കാനും പ്രഖ്യാപിക്കാനും പ്രചാരണം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യവും എല്ലാവര്‍ക്കും തുല്യമാണെന്ന് നിങ്ങളുടെ ഭരണഘടന 25-ാം വകുപ്പ് പറയുന്നുണ്ട്. നമ്മുടെ രണ്ടു രാഷ്ടങ്ങളിലും എല്ലാ രാജ്യങ്ങളിലും ഈ മൗലിക സ്വാതന്ത്ര്യം താങ്ങിനിര്‍ത്തേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. ഓരോ വ്യക്തിയുടെയും കടമ കൂടിയാണ്' എന്നാണ് ഒബാമ പറഞ്ഞത്.
അവരവരുടേതായ വിശ്വാസങ്ങള്‍ക്കായി നിലകൊള്ളുന്ന ആളുകൡ നിന്നാണ് അസഹിഷ്ണുതയും അക്രമവും തീവ്രവാദവും കാണുന്നത്. വംശീയമായി വിഭജിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത കാണിക്കണമെന്ന് ഒബാമ പറയുമ്പോള്‍ കേള്‍ക്കാന്‍ മോഡി ഇല്ലായിരുന്നു എന്നത് ഒരു കുറവായി.
സത്യത്തില്‍ മോഡിയോടുള്ള സ്വകാര്യ സംഭാഷണത്തിലാണ് ഒബാമ ഇത് പറയേണ്ടിയിരുന്നത്. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നരേന്ദ്രമോഡി പങ്കെടുക്കാത്ത ഏക ചടങ്ങായിരുന്നു സിരി ഫോര്‍ട്ടിലേത്.
മതസഹിഷ്ണുതക്കും മതസ്വാതന്ത്ര്യത്തിനും മൂല്യം കല്‍പ്പിക്കണമെന്ന പ്രസ്താവന നടത്തിയാണ് ഒബാമ ചരിത്രപരമായ സന്ദര്‍ശനം അവസാനിപ്പിച്ചിരിക്കുന്നത്. മോഡിക്ക് അതെത്ര സുഖിക്കുമോ ആവോ.. ഘര്‍വാപസിക്കാര്‍ക്ക് എന്തായാലും ഇതൊന്നും രസിച്ചിരിക്കാന്‍ വകയില്ല.
ഏതായാലും ഓഹരിവിപണിയില്‍ ഒരുണര്‍വ് കാണുന്നുണ്ട് പോലും. ഒബാമയുടെ സന്ദര്‍ശനം കൊണ്ട് ഇന്ത്യക്കുണ്ടാവുന്ന ഗുണസൂചിക കുത്തനെ ഉയരുമെന്ന് പ്രതീക്ഷിക്കാം. ഒബാമയെ നമ്പിയാലും മോഡിയെ നമ്പിക്കൂടെന്നതിനാല്‍ കളിഫലം കണ്ടുതന്നെ അറിയണം. ഗുണത്തിനായി പ്രാര്‍ത്ഥിക്കാം.
.

No comments:
Post a Comment