കുരങ്ങുകള്‍ അവശ നിലയില്‍/ കരുളായിയില്‍ ഒരു കുരങ്ങുകൂടി ചത്തു / കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി



കുരങ്ങുപനി പടരുന്നുവെന്ന ആശങ്കകള്‍ക്കിടയില്‍ കരുളായിയില്‍ അവശനിലയിലായ കുരങ്ങുകളെ കണ്ടെത്തി. 
ഭൂമിക്കുത്ത് കോളനിക്കു സമീപത്തെ സ്വകാര്യ റബര്‍ തോട്ടത്തിലാണ് കുരങ്ങിനെ അവശ നിലയില്‍ കണ്ടെത്തിയത്. ഇവയെ വനം വകുപ്പും ആരോഗ്യ വകുപ്പും നിരീക്ഷിച്ചു വരികയാണ്. 

 അതിനിടെ വീണ്ടും തിങ്കളാഴ്ച ഭൂമിക്കുത്ത്  കോളനി പരിസരത്ത്  കുരങ്ങിനെ  ചത്ത നിലയില്‍ കണ്ടെത്തി. രണ്ടര വയസ്സു പ്രായമുള്ള പെണ്‍കുരങ്ങിന്റെ ജഡമാണ് തിങ്കളാഴ്ച രാവിലെ 7.30 ഓടെ കണ്ടെത്തിയത്. 


നിലമ്പൂര്‍ കരുളായി ഭൂമിക്കുത്ത് കോളനിക്ക് സമീപം അവശനിലയില്‍ കണ്ട കുരങ്ങ്‌



നിലമ്പൂര്‍ കരുളായി ഭൂമിക്കുത്ത് കോളനിക്ക് സമീപം അവശനിലയില്‍ കണ്ട കുരങ്ങ്‌

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.ഡി. ശശിധരന്റെ നേതൃത്വത്തില്‍ കുരങ്ങിന്റെ ജഡം വയനാട് പൂക്കോട് വെറ്ററിനറി കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ഡോക്ടറുമാരുടെ സംഘം പോസ്റ്റുമോര്‍ട്ടം നടത്തി. 

കുരങ്ങുപനി സ്ഥിരീകരിച്ച കരുളായിയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കുരങ്ങുകളുടെ ജഡം കണ്ടെത്തിയ ഭൂമിക്കുത്ത് കോളനിയിലെ 29 പേര്‍ക്കാണ് കെ.എഫ്.ഡി. വാക്‌സിനേഷന്‍ നല്‍കിയത്. 
ജില്ലാ സര്‍വൈവല്‍ ഓഫീസര്‍ ഡോ. ന്യുന മര്‍ജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജി ആനന്ദ്, രാജേഷ് ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.


ഭൂമിക്കുത്ത് കോളനിയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധകുത്തിവെപ്പ് നടത്തുന്നു

ഉള്‍വനത്തിലെ മാഞ്ചീരിയില്‍ ചോലനായ്ക്കര്‍ വിഭാഗത്തിന് ബുധനാഴ്ച പ്രതിരോധ കുത്തിവെപ്പ് നല്‍കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വനത്തിനുള്ളിലെ കുരങ്ങുകളുടെ ആരോഗ്യ സ്ഥിതിയെകുറിച്ചും ജീവഹാനിയെ കുറിച്ചും സര്‍വേ നടത്താന്‍ വനം വകുപ്പിന് പദ്ധതിയുണ്ട്.
.
Print Friendly and PDF

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.