പക്ഷിപ്പനി: എച്ച് 5 എന്‍ 1 തന്നെ; ഭീതി പടരുന്നു


പക്ഷിപ്പനികളില്‍ രണ്ട് തരത്തിലുള്ളവയാണ് മനുഷ്യരെ ബാധിക്കാന്‍ സാധ്യതയുള്ളത്. എച്ച്5 എന്‍1 ഉം എച്ച് 7 എന്‍7 ഉം. ഇതില്‍ കൂടുതല്‍ മാരകമായിട്ടുള്ളതാണ് എച്ച്5 എന്‍1.

താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് നമ്മെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. താറാവുകളുടെ മരണകാരണം എച്ച് 5 എന്‍ 1 വൈറസാണെന്ന് സ്ഥിരീകരിച്ചതോടെ ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്. എല്ലാ പക്ഷികളെയും ബാധിക്കുന്ന ഈ രോഗം ഉണ്ടാക്കുന്നത് ഇന്‍ഫ്‌ളുവന്‍സ വൈറസ് ടൈപ് എയാണ്. ഇതില്‍ മാരകശേഷിയുള്ളതാണ് എച്ച് 5 എന്‍ 1. 

പക്ഷിപ്പനികളില്‍ രണ്ട് തരത്തിലുള്ളവയാണ് മനുഷ്യരെ ബാധിക്കാന്‍ സാധ്യതയുള്ളത്. എച്ച്5 എന്‍1 ഉം എച്ച് 7 എന്‍7 ഉം. ഇതില്‍ കൂടുതല്‍ മാരകമായിട്ടുള്ളതാണ് എച്ച്5 എന്‍1.

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്പക്ഷിപ്പനി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്‌സോവൈറസുകളില്‍ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാന്‍ കാരണം.



പക്ഷികളിലെ വൈറല്‍ പനിയായ പക്ഷിപ്പനി പെട്ടെന്ന് പടരുന്നതിനാലാണ് പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നത്.  
കണ്ണില്‍നിന്നും മൂക്കില്‍നിന്നുമുള്ള വെള്ളമൊലിപ്പ്, പൂവിനും താടക്കും വീക്കത്തോടുകൂടിയ നീലനിറം, രക്താതിസാരം, ശ്വാസതടസം, കണങ്കാലില്‍ തൊലിക്കടിയിലുള്ള രക്തസ്രാവം കാരണമുള്ള ചുവപ്പുനിറം, തളര്‍ച്ച എന്നിവയാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍. ടര്‍ക്കി കോഴികളിലും സാധാരണ കോഴികളിലുമാണ് ഈ വൈറസ് വളരെ പെട്ടെന്ന് മരണകാരണമാകുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടു മുതല്‍ അഞ്ചു ദിവസത്തിനകം രോഗലക്ഷണം കാണിച്ചുതുടങ്ങുന്നതോടെ ഇവ ചത്തൊടുങ്ങുന്നു.  താറാവ്, ഒട്ടകപ്പക്ഷി, ദേശാടനപ്പക്ഷികള്‍, മറ്റു ജലപ്പക്ഷികള്‍ എന്നിവയില്‍ രോഗലക്ഷണം കാണിക്കാതെതന്നെ വൈറസ് കാണാം. 

രോഗം പകരുന്നത് പ്രധാനമായും ഭക്ഷണം, വെള്ളം, വായു എന്നിവ വഴിയാണ്. രോഗം ബാധിച്ച പക്ഷികളില്‍ നിന്ന്  വിസര്‍ജ്യം വഴിയും മറ്റും ധാരാളം വൈറസുകള്‍ പുറത്തുവരും. സാധാരണ ഊഷ്മാവിലോ ശീതീകരിക്കുന്നതുവഴിയോ ഇവ എളുപ്പം നശിക്കുന്നില്ല. വൈറസുകള്‍ തീറ്റയിലോ കുടിവെള്ളത്തിലോ കലരാനിടയാവുകയോ പൊടിപടലങ്ങളോ വെള്ളത്തുള്ളികളോ വഴി ശ്വസിക്കാനിടയാവുകയോ ചെയ്താല്‍ രോഗബാധയുണ്ടാകാം.  

മനുഷ്യരിലേക്ക് വളരെവേഗം പകരാന്‍ സാധാരണ നിലയില്‍ ഈ വൈറസുകള്‍ക്ക് ശേഷിയില്ലെന്നും അതിനാല്‍ ആശങ്ക വേണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. 
സാധാരണയായി വളര്‍ത്തു പക്ഷികളിലും അപൂര്‍വ്വമായി മനുഷ്യനെയും ബാധിക്കുന്ന ഇന്‍ഫഌവന്‍സ വൈറസാണ് പക്ഷിപ്പനി അഥവാ ഏവിന്‍ ഇന്‍ഫഌവന്‍സ. 
ഫാമിലെ തൊഴിലാളികളും ഇറച്ചിവ്യാപാരികളും കൈയുറകളും മുഖാവരണങ്ങളും ധരിക്കണം. പക്ഷികളുടെ ശരീര ഭാഗങ്ങളില്‍ നിന്നും വിസര്‍ജ്യങ്ങളില്‍ നിന്നുമാണ് രോഗാണുക്കള്‍ അന്തരീക്ഷത്തിലേക്ക് പടരുന്നത്. അത് വായുവിലൂടെ ശ്വാസകോശത്തില്‍ പ്രവേശിച്ചാണ് രോഗം മനുഷ്യരില്‍ എത്തുന്നത്.

പ്രധാനമായും  ഈ രോഗം പകരുന്നത് കോഴി, താറാവ് മുതലായ വളര്‍ത്തു പക്ഷികളിലൂടെയാണ്. പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, ഇറച്ചി മുറിക്കുന്നവര്‍ എന്നിവര്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണ്. 



 പനി, ജലദോഷം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷങ്ങള്‍. മനുഷ്യരില്‍ പ്രകടമാകാന്‍ രണ്ടാഴ്ചയെങ്കിലും എടുത്തേക്കും. അതുകൊണ്ട് തന്നെ പക്ഷിപ്പനി മനുഷ്യരിലേക്ക് പകര്‍ന്നിട്ടുണ്ടോയെന്ന് അറിയണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കഴിയേണ്ടിവരും.  ഈ അസുഖത്തിനെതിരെ ഒസല്‍റ്റാമിവിര്‍ എന്ന് പേരുള്ള വാക്‌സിനാണ് നല്‍കുന്നത്.

മാംസവും മുട്ടയും നന്നായി പാകം ചെയ്ത് ഉപയോഗിക്കണം. 70 ഡിഗ്രി സെന്റിഗ്രേഡില്‍ ഒരു സെക്കന്‍ഡ് ചൂടായാല്‍ തന്നെ വൈറസുകള്‍ പൂര്‍ണമായും നശിക്കും.
വളര്‍ത്തുപക്ഷികളെ പരിപാലിക്കുന്നവര്‍ പുതുതായി പക്ഷികളെ വാങ്ങുന്നത് ഒഴിവാക്കുകയും കൈവശമുള്ളതിനെ പുറത്തുള്ള പക്ഷികളുമായി ബന്ധപ്പെടുന്നത് തടഞ്ഞ് കൂട്ടില്‍  തന്നെ സൂക്ഷിക്കുകയും ചെയ്യുന്നതാണ് നല്ലത്.   

പക്ഷിപ്പനിയുടേതടക്കമുള്ള രോഗാണുക്കളില്‍ നിന്ന് രക്ഷനേടാന്‍ മാംസം മുറിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന കട്ടിങ്ങ് ബോര്‍ഡ്, കത്തി, പാത്രങ്ങള്‍ എന്നിവ ചൂടുവെള്ളത്തില്‍ കഴുകിയതിനുശേഷം മാത്രമേ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ. മാംസവും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ സോപ്പുപയോഗിച്ച് നന്നായി കൈ കഴുകുന്നതും രോഗം പകരാതിരിക്കാന്‍ നല്ലതാണ്.
.

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.