പി. സുരേന്ദ്രന്റെ മഹായാനം നോവല്‍ സിനിമയാവുമ്പോള്‍


പി.സുരേന്ദ്രന്റെ  നോവല്‍ മഹായാനം സിനിമയാകുന്നു.1980 ല്‍ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ കഥയുമായി പുറത്തിറങ്ങിയ നോവല്‍ കാലാനുസൃതമായ മാറ്റങ്ങളോടെയാണ് വെള്ളിത്തിരയിലെത്തുക. ആലങ്കോട് ലീലാകൃഷ്ണന്‍, കണ്ണന്‍ സൂരജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നോവല്‍  സിനിമയാകുന്നത്. 


ജയില്‍ വാസം കഴിഞ്ഞ് ആദിവാസി ഊരിലെത്തുന്ന നായകന്‍ അവിടെ ജൈവ കൃഷിയില്‍ വ്യാപൃതനാകുന്നതും അതിലൂടെ പുതിയൊരു ലോകം പടുത്തുയര്‍ത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇതിനിടയില്‍ പഴയ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും ചിത്രം പറയുന്നു. പുതുമുഖ കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ചിത്രം മഹാകവി അക്കിത്തത്തിന്റെ വരികളോടെയാണവസാനിക്കു.

ഫോട്ടോഗ്രാഫറും സിനിമാ പ്രവര്‍ത്തകനുമായ കണ്ണന്‍ സൂരജ് സംവിധാനം ചെയ്യുന്ന സിനിമക്കു വേണ്ടി ഗാനങ്ങളെഴുതുന്നത് ആലങ്കോട് ലീലാകൃഷ്ണനാണ്. ഈ സിനിമക്ക് യാനം മഹായാനം എന്നാണ് പേരിട്ടിട്ടുളളത്.

പ്രത്യയശാസ്ത്രപരമായ ഒത്തുതീര്‍പ്പുകളില്‍ നിന്നും വിമുക്തമായ പ്രതിരോധമാണ് യഥാര്‍ത്ഥ വിപഌമെന്ന് ആഹ്വാനം ചെയ്യുന്ന തികച്ചും ആധുനിക ശൈലിയില്‍ എഴുതപ്പെട്ട നോവലാണ് മഹായാനം.
പി. സുരേന്ദ്രന്‍, കണ്ണന്‍ സൂരജ്,  ആലങ്കോട് ലീലാകൃഷ്ണന്‍
ഒറ്റപ്പെട്ടുപോവുന്ന മനുഷ്യന്റെ അന്വേഷണത്വരക്ക് ഈ നോവലില്‍ ഊന്നല്‍ നല്‍കപ്പെടുന്നു. ‘മഹായാനത്തിലെ ഈ ഉള്‍പ്പിരിവ് ഒത്തുതീര്‍പ്പുകള്‍ക്കപ്പുറമുളള ഒരു കിനാവാണ്. ‘പ്രത്യയശാസ്ത്രം മനുഷ്യനിലെ ജലാംശം വറ്റിച്ചുകളയുകയാണെങ്കില്‍ അതിന്റെ തരിശിനെ നാമെന്തിന് പരിഗ്രഹിക്കേണമെന്ന്’ സുരേന്ദ്രന് ചോദിക്കാന്‍ കഴിയുന്നത് മനസ്സിലെ ഈ കനിവു മൂലമാണെന്ന് ആഷാമേനോന്‍ നിരീക്ഷിച്ചിട്ടുണ്ട്.
.

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.