മിന്‍സാര



.സുരേഷ്  എന്‍

നിക്ക് മിന്‍സാര എന്നു പേരുള്ള
ഒരു പെണ്‍കുട്ടിയുടെ അച്ഛനാകണം .

പേരുപോലെ അപൂര്‍വമയായ ഒരുകുട്ടി.
മഴപോലെ കരയുകയും,
നിലാവുപോലെ പുഞ്ചിരിക്കുകയും ചെയ്യുമവള്‍...

ഒരു പിങ്ക്കുട ചൂടിച്ചുകൊണ്ട് അവളോട് കലപില പറയണം
അവള്‍ക്കു തിന്നാന്‍ മുറുക്കുകഷണങ്ങള്‍ മടിയില്‍ കരുതണം..
ടോട്ടോച്ചാന്റെ കഥകള്‍ പറഞ്ഞ് അവളെ ഊട്ടണം, ഉറക്കണം..

ആകാശത്തിനുകീഴേ അവള്‍ സ്‌നേഹമായ് നിറയുമ്പോള്‍
ഒരു മിന്നാമിനുങ്ങിന് കെട്ടിച്ചുകൊടുക്കണം.. !
.



ABOUT THE AUTHOR...........................................................................................................................


സുരേഷ്  എന്‍
സുരേഷ് നാരായണന്‍. കോട്ടയം ജില്ലയിലെ വെള്ളൂര്‍ സ്വദേശി.. ധനലക്ഷ്മി ബാങ്കില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. ഇപ്പോള്‍ സേലത്ത്.
സ്‌കൂളില്‍ പഠിക്കുമ്പോഴേ കവിതകള്‍ എഴുതിത്തുടങ്ങി.. കോളേജില്‍ അതുതുടരുകയും ക്ലാസ്സ് മാഗസിനുകള്‍ എഡിറ്റ് ചെയ്യുകയും ചെയ്തു.
ഒരിടവേളക്കുശേഷം വീണ്ടും സജീവമായിരിക്കുന്നു..
ബ്ലോഗ്: amsuresh.blogspot.com
കുടുംബം: സാവരിയ എന്നാ കൊച്ചുപെണ്‍കുട്ടിയുടെ അഛന്‍


09626248121/  psnsuresh@gmail.com

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.